Please enable JavaScript.
Coggle requires JavaScript to display documents.
സേവനാവകാശ ആക്റ്റ് (അപേക്ഷ (നിരസിച്ചാല്‍ കാരണങ്ങള്‍ രേഖാമൂലമായി…
സേവനാവകാശ ആക്റ്റ്
അപേക്ഷ
-
-
അര്‍ഹതയുള്ള ആളില്‍ നിന്നും അപേക്ഷ ലഭിച്ചാല്‍ നിയുക്ത ഉദ്യോഗസ്ഥന്, വ്യവസ്ഥകള്‍ക്ക് ഭംഗം വരാത്തവിധം, സേവനം നല്‍കുകയോ സമയപരിധിക്കുള്ളില്‍ നിരസിക്കുകയോ വേണം
-
ശിക്ഷ
സേവനം ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ താമസം വരുത്തിയ ഓരോ ദിവസത്തിനും 1 ദിവസത്തിന് 250 രൂപ നിരക്കില്‍, ആകെ തുക 5000 രൂപയില്‍ കവിയാത്തതുമായ ഒരു പിഴ ചുമത്താം
ഒന്നാം അപ്പീല്‍ അധികാരി വീഴ്ച വരുത്തിയെന്ന്
രണ്ടാം അപ്പീല്‍ അധികാരി കണ്ടെത്തിയാല്‍ 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കവിയാത്തതുമായ ഒരു പിഴ ചുമത്താം
മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ നിയുക്ത ഉദ്യോഗസ്ഥന് മേല്‍ രണ്ടാം അപ്പീല്‍ അധികാരിക്കു 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കവിയാത്തതുമായ ഒരു പിഴ ചുമത്താം
ഒന്നാം അപ്പീല്‍ അധികാരിയോ നിയുക്ത ഉദ്യോഗസ്ഥനോ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതായി രണ്ടാം അപ്പീല്‍ അധികാരിക്കു ബോധ്യമായല്‍ സര്‍വീസ് ചട്ട പ്രകാരം അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്യാം
സേവനാവകാശം
സേവനം : നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമോ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമോ പൊതുജങ്ങള്‍ക്ക് പ്രദാനം ചെയ്യേണ്ട ഏതെങ്കിലും സേവനം
നിശ്ചിത സമയ പരിധിക്കുള്ളില്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ഓരോ അര്‍ഹതയുള്ള ആള്‍ക്കും അവകാശം ഉണ്ടായിരിക്കുന്നതാണ്
ഓരോ വകുപ്പും സേവനങ്ങള്‍, നിയുക്ത ഉദ്യോഗസ്ഥര്‍, അപ്പീല്‍ അധികാരികള്‍, നിശ്ചിത സമയ പരിധി എന്നിവ ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം
അപ്പീല്‍
അപ്പീല്‍ അധികാരികള്‍ നല്കുന്ന നിര്‍ദേശം നിയുക്ത ഉദ്യോഗസ്ഥന് അനുസരിച്ചില്ലെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് നേരിട്ടു അപേക്ഷ നല്‍കാം
മതിയായ കാരണമുണ്ടെന്ന് ഒന്നാം അപ്പീല്‍ അധികാരിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ 30 ദിവസത്തിന് ശേഷവും അപേക്ഷ സ്വീകരിക്കാം
സേവനം ലഭിച്ചില്ലെങ്കിലോ, നിരസിക്കപ്പെട്ടാലോ ഒന്നാം അപ്പീല്‍ അധികാരിക്ക് , അപേക്ഷ നിരസിച്ച തീയതി അല്ലെങ്കില്‍ നിശ്ചിത സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം
അപ്പീല്‍ അധികാരികള്‍
ഒന്നാം അപ്പീല്‍ അധികാരി
നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കലയാളവിനുള്ളില്‍ സേവനം നല്കാന് നിര്‍ദ്ദേശിക്കുകയോ അപ്പീല്‍ നിരസിക്കുകയോ ചെയ്യാം
-
രണ്ടാം അപ്പീല്‍ അധികാരി
ഒന്നാം അപ്പീല്‍ അധികാരിയുടെ തീരുമാനത്തിന്റെ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ അധികാരി മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാം
മതിയായ കാരണമുണ്ടെന്ന് രണ്ടാം അപ്പീല്‍ അധികാരിക്കു ബോധ്യപ്പെടുകയാണെങ്കില്‍ 60 ദിവസത്തിന് ശേഷവും അപേക്ഷ സ്വീകരിക്കാം
നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കലയാളവിനുള്ളില്‍ സേവനം നല്കാന് നിര്‍ദ്ദേശിക്കുകയോ അപ്പീല്‍ നിരസിക്കുകയോ ചെയ്യാം
സേവനം ലഭ്യമാക്കാതിരിക്കാന്‍ മതിയായ കാരണമില്ലെന്ന് കണ്ടെത്തിയാല്‍ ആ സേവനം ലഭ്യമാക്കാന്‍ നിര്‍ദേശിക്കുന്നതോടൊപ്പം ശിക്ഷ ചുമത്താവുന്നതുമാണ്
-
അപ്പീല്‍ അധികാരികള്‍ക്ക് സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ പ്രകാരമുള്ള അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്